---
title: "#case | അരൂരില്‍ സംഘര്‍ഷത്തിനിടയിൽ ഏഴു പേര്‍ക്ക് പരിക്ക്‌; കേസെടുത്ത് പോലീസ്"
english_title: " #Seven #injured #Arur #clash #Police #registered #case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238822/seven-injured-arur-clash-police-registered-case"
published_at: "2024-09-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8ef75d82e9_police.jpg"
keywords: []
---

# #case | അരൂരില്‍ സംഘര്‍ഷത്തിനിടയിൽ ഏഴു പേര്‍ക്ക് പരിക്ക്‌; കേസെടുത്ത് പോലീസ്

> **Lead Summary:** **അരൂർ:[**[ ](അരൂരിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഏഴ് പേർ ആശുപത്രിയിൽ.

## Article Content

**അരൂർ:[**[ ](അരൂരിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഏഴ് പേർ ആശുപത്രിയിൽ.

അരൂർ- തണ്ണീർപന്തൽ റോഡിൽ ചെങ്ങണംകോട്ട് അംഗൻവാടിക്കടുത്താണ് ഏറ്റുമുട്ടലുണ്ടായത്. അഭിനവ് (18) അർജുൻ (19) രുദ്രാക്ഷ് (18) കാർത്തിക്ക് (18) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

സമീഷ്, പ്രജിത്ത്, സജീഷ് എന്നിവർ നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സ തേടി. നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ പരാതി പ്രകാരം പോലീസ് ഒരു കേസെടുത്തിട്ടുണ്ട്. പൂർവവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238822/seven-injured-arur-clash-police-registered-case)