---
title: "#protest | പ്രതിഷേധ സംഗമം; മാഫിയ സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം- പുന്നക്കൽ"
english_title: "#protest #meeting #Punnakkal #chief #minister  #league #mafia #groups #should #resign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238841/protest-meeting-punnakkal-chief-minister-league-mafia-groups-should-resign"
published_at: "2024-09-29T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8fe2553d9d_punnakkal.jpg"
keywords: []
---

# #protest | പ്രതിഷേധ സംഗമം; മാഫിയ സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം- പുന്നക്കൽ

> **Lead Summary:** **നാദാപുരം: [**കേരളം മാഫിയ സംഘങ്ങൾക്ക് തീറെഴുതി കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കൺവിനർ അഹമ്മദ് പുന്നക്കൽ.

## Article Content

**നാദാപുരം: [**കേരളം മാഫിയ സംഘങ്ങൾക്ക് തീറെഴുതി കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കൺവിനർ അഹമ്മദ് പുന്നക്കൽ.

കള്ളന്മാർക്കും കൊള്ളക്കാർക്കും മുഖ്യമന്ത്രി കൂട്ടു നിൽക്കുകയാണെന്ന് ഭരണകക്ഷി എം എൽ എ പി വി അൻവർ തുറന്നടിച്ച സാഹചര്യത്തിൽ രാജിവെച്ച് ഒഴിയാനുള്ള മാന്യത എങ്കിലും പിണറായി കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നക്കൽ. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. എ സജീവൻ, എം പി സൂപ്പി, പി കെ ദാമു മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ, അഡ്വ. കെ എം രഘുനാഥ്, എം കെ അഷ്റഫ്, രവീഷ് വളയം, ഹമിദ് വലിയാണ്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രകടനത്തിന് നിസാർ എടത്തിൽ, കെ പ്രേമൻ, സാലി പുതുശേരി,ചിറക്കൽ റഹ്മത്തുള്ള തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238841/protest-meeting-punnakkal-chief-minister-league-mafia-groups-should-resign)