---
title: "#sports | ഉമ്മത്തൂർ എം.എൽ .പി  ചാമ്പ്യൻമാർ;  ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേള സമാപിച്ചു"
english_title: "#Ummatur #MLP #Champions #Chekyat #Panchayat #School #sports #fair #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238948/ummatur-mlp-champions-chekyat-panchayat-school-sports-fair-concluded"
published_at: "2024-09-29T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f96f809df00_happybe.jpg"
keywords: []
---

# #sports | ഉമ്മത്തൂർ എം.എൽ .പി  ചാമ്പ്യൻമാർ;  ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേള സമാപിച്ചു

> **Lead Summary:** **നാദാപുരം: [**[ ](ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേളയിൽ ഉമ്മത്തൂർ എം.എൽ .പി സ്കൂൾ ചാമ്പ്യൻമാരായി .തുടർച്ചയായ മൂന്നാം തവണയാണ് ഉമ്മത്തൂർ .എം.എൽ .പി ജേതാക്കളാകുന്നത് .

## Article Content

**നാദാപുരം: [**[ ](ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേളയിൽ ഉമ്മത്തൂർ എം.എൽ .പി സ്കൂൾ ചാമ്പ്യൻമാരായി .തുടർച്ചയായ മൂന്നാം തവണയാണ് ഉമ്മത്തൂർ .എം.എൽ .പി ജേതാക്കളാകുന്നത് .

ജാതിയേരി എം.എൽ .പി .സ്കൂൾ റണ്ണേഴ്സ് അപ്പും കുറുവന്തേരി യു.പി.സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി പുളിയാവ് ഗവ. എൽ .പി സ്കൂളിൽ നടന്ന കായികമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ടാപ്പണ്ടി ,പ്രധാനധ്യാപിക ടി.പി .സുമ,

പി.ടി.എ പ്രസിഡൻ്റ് റഫീഖ് കുനിയിൽ ,മദർ പി.ടി.എ പ്രസിഡൻ്റ് രജിനത്ത് ഹമീദ് ,കെ എം മൂസ ,കെ.വി.ജാബിർ ,രേഖ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള മെഡൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238948/ummatur-mlp-champions-chekyat-panchayat-school-sports-fair-concluded)