#heartday | ഹൃദയ ദിനാചരണം; നാദാപുരത്ത് ഹൃദയത്തിനായി ഒരു നടത്തം

#heartday | ഹൃദയ ദിനാചരണം; നാദാപുരത്ത് ഹൃദയത്തിനായി ഒരു നടത്തം
Sep 29, 2024 09:10 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)  ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെയും സംയുക്തഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തി.


"ഹൃദയത്തിനായി ഒരു നടത്തം" പരിപാടി കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റൽ പരിസസരത്തു ഡോ മുഹമ്മദ്‌ ഫവാസ് ഫ്ലാഗ് ഓഫ്‌ ചെയ്‌തു.

തുടർന്ന് കല്ലാച്ചി ടൌൺ മുതൽ നാദാപുരം വഴി ന്യൂക്ലീയസ് ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ബോധവത്കരണ പ്രചരണ പരിപാടി നടത്തുകയും ചെയ്തു.


ബോധവത്കരണ പരിപാടി നാദാപുരം എം എൽ എ ഇ കെ വിജയൻ ഉൽഘാടനം നിർവഹിച്ചു. ന്യൂക്ലിയസ് മെഡിക്കൽ ഡയറക്ടർ ഡോ: സലാവുദ്ധീൻ ടി പി അധ്യക്ഷത വഹിച്ചു.


ഹൃദയത്തിനായി ഒരു നടത്തം പരിപാടിയിൽ മുഘ്യഥിതി വി വി മുഹമ്മദലി ഹൃദയത്തെ കുറിച്ച് സംസാരിച്ചു. ന്യൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി എം ഹൃദയദിന സന്ദേശം നൽകി.

ഹൃദയ സംരക്ഷണത്തിന്റെ ആവശ്യകതയും സംരക്ഷിക്കേണ്ടതെങ്ങനെ യെന്നും, ഹൃദയരോഗം വന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അദ്ദേഹം പരാമർശിച്ചു.

പരിപാടിയിൽ അബാസ് കണയ്ക്കൽ,സി കെ നാസർ, വി സി ഇഖ്ബാൽ,എരോത്ത് ഫൈസൽ , മോഹനൻ പാറക്കടവ്, ഹമീദ് വലിയണ്ടി,കെ ടി കെ ചന്ദ്രൻ, കെ ജി ലത്തീഫ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 

ന്യൂക്ലിയസ് ജനറൽ മാനേജർ നദീർ ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഓപ്പറേഷൻ മാനേജർ റമീസ് എൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന എക്‌സസൈസ് ഡെമോ പരിപാടിക്ക് നാദാപുരം മിഷൻ ഫിറ്റ്‌നസ് ട്രൈയ്നർ മുഹമ്മദ്‌ ജെറീഷ് നേതൃത്വം നൽകി.

ന്യൂക്ലിയസിലെ ഇരുന്നൂറോളം വരുന്ന ആരോഗ്യപ്രവർത്തകർ പരിപാടിയുടെ ഭാഗമായി. 

#Heart #Day #walk #for #the #heart #nadapuram

Next TV

Related Stories
#Inauguration  | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം

Sep 29, 2024 09:25 PM

#Inauguration | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി, സി.കെ ബഷീർ മാസ്റ്റർ, ജസീർ - ടിപി, കുഞ്ഞാലി പൊന്നാണ്ടി, കെ എം ഉസ്മാൻ...

Read More >>
#QuizCompetition | മത്സര വിജയികൾ; കെഎസ്ടിയു നാദാപുരം ഉപജില്ല സിഎച്ച് പ്രതിഭ ക്വിസ് മത്സരം

Sep 29, 2024 09:18 PM

#QuizCompetition | മത്സര വിജയികൾ; കെഎസ്ടിയു നാദാപുരം ഉപജില്ല സിഎച്ച് പ്രതിഭ ക്വിസ് മത്സരം

നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻകെ മൂസ മാസ്റ്റർ മത്സരം ഉദ്ഘാടനം...

Read More >>
#sports | ഉമ്മത്തൂർ എം.എൽ .പി  ചാമ്പ്യൻമാർ;  ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേള സമാപിച്ചു

Sep 29, 2024 08:47 PM

#sports | ഉമ്മത്തൂർ എം.എൽ .പി ചാമ്പ്യൻമാർ; ചെക്യാട് പഞ്ചായത്ത് സ്കൂൾ കായികമേള സമാപിച്ചു

ജാതിയേരി എം.എൽ .പി .സ്കൂൾ റണ്ണേഴ്സ് അപ്പും കുറുവന്തേരി യു.പി.സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി...

Read More >>
#GeneralBody | സഹകാരി സംഗമം; കല്ലാച്ചിയിൽ സഹകാരി സംഗമവും,  ജനറൽ ബോഡിയും

Sep 29, 2024 08:40 PM

#GeneralBody | സഹകാരി സംഗമം; കല്ലാച്ചിയിൽ സഹകാരി സംഗമവും, ജനറൽ ബോഡിയും

ബാങ്ക് സെക്രട്ടറി പികെ മഹിജ റിപ്പോർട്ട്...

Read More >>
#inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത്  വി.വി മുഹമ്മദലി

Sep 29, 2024 03:07 PM

#inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത് വി.വി മുഹമ്മദലി

ഗ്രാമ പഞ്ചായത്ത് അംഗം മസ്ബൂബ ഇബ്രാഹിം വി എ സി, വാർഡ് വികസന സമിതി കൺവീനർമാരായ ഷഹീർ മുറിച്ചാണ്ടി, സി വി ഇബ്രാഹിം, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരായ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 29, 2024 01:23 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup






Entertainment News