---
title: "#TalentExpo24  | ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ "
english_title: "#Talent #Expo24 #organized #TIM #Girls #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239137/talent-expo24-organized-tim-girls-higher-secondary-school"
published_at: "2024-09-30T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa78850ce45_talent_expo.jpg"
keywords: []
---

# #TalentExpo24  | ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 

> **Lead Summary:** **നാദാപുരം: **നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ടാലന്റ് എക്സ്പോ 24 സംഘടിപ്പിച്ചു.

 ടി ഐ. എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മന്റ് കമ്മിറ്റി പ്രസിഡന്റ് നരിക്കോളി ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡന്റ്‌ റാഷിദ്‌ കക്കാടൻ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ എൻ. കെ അബ്ദുൽ സലീം, മണ്ടോടി ബഷീർ, സത്യനാഥൻ, സി. പി. അബ്ദുൽ നാസർ, മുനീർ എരവത്ത്, പി. മുനീർ, റഫീഖ്. വി. ടി., ജുവൈരിയ എൻ, റോണിഷ, അബ്ദുൽ നാസർ എ. ടി, നൂരിയ പി.കെ, സർജുന കെ പി എന്നിവർ പ്രസംഗിച്ചു.

പേപ്പർ ക്രാഫ്റ്റ്, എംബ്രോയ്‌ഡറി, കാലിഗ്രാഫി, വെജിറ്റബിൾ പ്രിന്റ്, ബോട്ടിൽ ആർട്ട്‌, ബീഡ്‌സ് വർക്ക്‌, സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ,ഫുഡ്‌ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ നൂറിലധികം വിദ്യാർത്ഥികൾ വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239137/talent-expo24-organized-tim-girls-higher-secondary-school)