---
title: "#RoadInauguration | റോഡ് ഉദ്ഘാടനം; കുറുവാൻകണ്ടി മുക്ക് റോഡ് യാഥാർത്ഥ്യം"
english_title: "#Road #Inauguration #Kuruankandi #Mukk #road #reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239149/road-inauguration-kuruankandi-mukk-road-reality"
published_at: "2024-09-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa85f760e56_road_inaugeration.jpg"
keywords: []
---

# #RoadInauguration | റോഡ് ഉദ്ഘാടനം; കുറുവാൻകണ്ടി മുക്ക് റോഡ് യാഥാർത്ഥ്യം

> **Lead Summary:** **തൂണേരി: **ഗ്രാമപഞ്ചായത്ത് ചാലപ്പുറം പന്ത്രണ്ടാം വാർഡിൽ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് പ്രവർത്തി പൂർത്തീകരിച്ച കുറുവാൻകണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **ഗ്രാമപഞ്ചായത്ത് ചാലപ്പുറം പന്ത്രണ്ടാം വാർഡിൽ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് പ്രവർത്തി പൂർത്തീകരിച്ച കുറുവാൻകണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ സി കെ ബഷീർ മാസ്റ്റർ, ഉസ്മാൻ കെ എം, കുഞ്ഞാലി പൊന്നാണ്ടി, വിജയൻ കെ പി, കുഞ്ഞമ്മദ് ഹാജി കുണ്ടാഞ്ചേരി, സ്വാലിഹ് കെ യു, കരുണൻ ടി പി, ശാന്ത പി കെ, ഷറഫുദ്ദീൻ സി എച്ച്, അബൂബക്കർ കെ, ചന്ദ്രൻ എൻ, അബ്ദുള്ള കണിയാണ്ടി, ഹമീദ് കാവുദീയിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239149/road-inauguration-kuruankandi-mukk-road-reality)