---
title: "##Interlock | ടൗണുകൾ മോഡി കൂട്ടുന്നു; നാദാപുരം, തലായി എടച്ചേരി ടൗണുകളിൽ ഇൻ്റർ ലോക്കും കൈവരികളും  "
english_title: "#Inter #lock #bypasses #Nadapuram #Thalai #Edachery #towns"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239173/inter-lock-bypasses-nadapuram-thalai-edachery-towns"
published_at: "2024-09-30T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fab2faaae13_ek_vijayan.jpg"
keywords: []
---

# ##Interlock | ടൗണുകൾ മോഡി കൂട്ടുന്നു; നാദാപുരം, തലായി എടച്ചേരി ടൗണുകളിൽ ഇൻ്റർ ലോക്കും കൈവരികളും  

> **Lead Summary:** നാദാപുരം: മുട്ടുങ്ങൾ -നാദാപുരം വടകര റോഡിലെ വിവിധ ടൗണുകളിൽ കൈവരിനിർമ്മാണം, ഇൻ്റർലോക്ക് സ്ഥാപിക്കൽ നാല് കോടി രൂപയുടെ പ്രവൃത്തികൾ ടെൻ്റർ നടപടി പൂർത്തിയായതായി ഇ.കെ.വിജയൻ എം.എൽ എ അറിയിച്ചു.

## Article Content

നാദാപുരം: മുട്ടുങ്ങൾ -നാദാപുരം വടകര റോഡിലെ വിവിധ ടൗണുകളിൽ കൈവരിനിർമ്മാണം, ഇൻ്റർലോക്ക് സ്ഥാപിക്കൽ നാല് കോടി രൂപയുടെ പ്രവൃത്തികൾ ടെൻ്റർ നടപടി പൂർത്തിയായതായി ഇ.കെ.വിജയൻ എം.എൽ എ അറിയിച്ചു.

നേരത്തെ 42 കോടി രൂപ ചെലവിൽ കെ.ആർ.എഫ് ബി റോഡ് 12 മീറ്റർ വീതിയിൽ റോഡ് ആധുനിക രീതിയിൽ നവീകരിച്ചിരുന്നു.

നാദാപുരം, തലായി എടച്ചേരി ടൗണുകൾ ആണ് നാദാപുരം മണ്ഡത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.

റോഡ് നവീകരിച്ച ശേഷം കാൽനടയാത്രക്കാർ ഏറെ പ്രയാസം അനുഭവിച്ചിരുന്നു.

എം.എൽ.എ പൊതുമരാമത്ത് വയുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239173/inter-lock-bypasses-nadapuram-thalai-edachery-towns)