---
title: "#roadinauguration | പെരുവങ്കര വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Three #roads #inaugurated #Peruvankara #ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239179/three-roads-inaugurated-peruvankara-ward"
published_at: "2024-09-30T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fab5d3782a3_inauguration.jpg"
keywords: []
---

# #roadinauguration | പെരുവങ്കര വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മൂന്നാം വാർഡായ പെരുവങ്കരയിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മൂന്നാം വാർഡായ പെരുവങ്കരയിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു.

വാർഡിലെ മൂലെപോയിൽ റോഡ്, പന്നിക്കുഴിച്ചാലിൽ റോഡ്, സലഫി മസ്ജിദ് ഗവണ്മെന്റ് കോളജ് റോഡ് എന്നിവയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തത്.

മെമ്പർ റീന കിണമ്പറമ്മൽ അദ്ധ്യക്ഷത വഹിച്ചു.

വൈസ്പ്രസിഡണ്ട് അഖില മര്യാട്ട് ,ചീരാമ്പത്ത് ഇബ്രാഹിം, മനോളി അബ്ദുള്ള, സി എച്ച് പോക്കർ ഹാജി, ഒ പി മുഹമ്മദ്‌, വി കെ കുഞ്ഞബ്ദുള്ള മര്യാട്ട് കുഞ്ഞപ്പ നായർ, പാച്ചാക്കൂൽ ശംസു, പി കെ രഗീഷ്, എ കെ കൃഷ്ണൻ, ള, എൻ പി ഹമീദ്, പി ശ്രീജ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239179/three-roads-inaugurated-peruvankara-ward)