---
title: " #subdistrictKalolsavam | സ്വാഗത സംഘമായി; ചോമ്പാൽ ഉപജില്ല കലോത്സം പുറമേരിയിൽ"
english_title: "#welcome #Chompal #sub #district #Kalotsavam #Purimari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239200/welcome-chompal-sub-district-kalotsavam-purimari"
published_at: "2024-09-30T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fac9a785f23_kalolsavam.jpg"
keywords: []
---

#  #subdistrictKalolsavam | സ്വാഗത സംഘമായി; ചോമ്പാൽ ഉപജില്ല കലോത്സം പുറമേരിയിൽ

> **Lead Summary:** **പുറമേരി: ** ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9, 11 , 12 ,13 തിയ്യതികളിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

## Article Content

**പുറമേരി: ** ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9, 11 , 12 ,13 തിയ്യതികളിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

സ്വാഗത സംഘം രൂപീകരണ യോഗം പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ. ജോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.എം. വിജിഷ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാൽ എ.ഇ.ഒ സപ്ന ജൂലിയറ്റ് ആമുഖ പ്രഭാഷണം നടത്തി.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. പത്മിനി ടീച്ചർ, കെ. അച്ചുതൻ, പി. അജിത്ത്, മുഹമ്മദ് പുറമേരി ,കെ.കെ. സജീന്ദ്രൻ, എൻ.കെ. രാജഗോപാൽ, കെ.എം. സമീർ മാസ്റ്റർ, കെ.കെ.ബാബു, കെ.കെ. രമേഷൻ, ഷംസു മഠത്തിൽ, സി. പി. സുരേന്ദ്രൻ, സി.എച്ച്.പ്രദീപൻ, കിരൺ ലാൽ, എ.കെ. അബ്ദുല്ല പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി സ്വാഗതവും പ്രധാന അദ്ധ്യാപിക ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ. ജോതി ലക്ഷ്മി (ചെയർ), കടത്തനാട് രാജാസ് പ്രിൻസിപ്പാൾ ഹേമലത തമ്പാട്ടി (ജനറൽ കൺ വീനർ ) പ്രധാന അദ്ധ്യാപിക ഷൈനി ടീച്ചർ (കൺ) എ. ഇ. ഒ സപ്ന ജൂലിയറ്റ് (ട്രഷറർ) ആയി ആയിരത്തൊന്ന് അംഗ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239200/welcome-chompal-sub-district-kalotsavam-purimari)