---
title: "#MiladConference | ഹബീബേ റസൂൽ; സാംസ്കാരിക സമ്മേളനത്തോടെ മിലാദ് സമ്മേളനത്തിന് സമാപനം "
english_title: "#Habibey #Rasool #Milad #Conference #concludes #Cultural #Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239203/habibey-rasool-milad-conference-concludes-cultural-conference"
published_at: "2024-09-30T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66facbf41afc4_milad_conference.jpg"
keywords: []
---

# #MiladConference | ഹബീബേ റസൂൽ; സാംസ്കാരിക സമ്മേളനത്തോടെ മിലാദ് സമ്മേളനത്തിന് സമാപനം 

> **Lead Summary:** > **വളയം: **കേരള മുസ്‌ലിം ജമാഅത്ത് വളയം നോർത്ത് കമ്മറ്റി മൂന്ന് നാളുകളിലായി സംഘടിപ്പിച്ച " ഹബീബേ റസൂൽ " മിലാദ് സമ്മേളനത്തിന് സാംസ്കാരിക സമ്മേളനത്തോടെ സമാപനം.

## Article Content

> **വളയം: **കേരള മുസ്‌ലിം ജമാഅത്ത് വളയം നോർത്ത് കമ്മറ്റി മൂന്ന് നാളുകളിലായി സംഘടിപ്പിച്ച " ഹബീബേ റസൂൽ " മിലാദ് സമ്മേളനത്തിന് സാംസ്കാരിക സമ്മേളനത്തോടെ സമാപനം.

മദ്ഹസ് പ്രഭാഷണം, നബി സ്നേഹറാലി, ഇശൽ വിരുന്ന്, അൽ മൗലീദുൽ അക്ബർ എന്നിവ നടന്നു.

മൂന്നര പതിറ്റാണ്ട് കാലം വളയം കുറ്റിക്കാട് മുനവ്വറുൽ ഇസ്ലാം മദ്രസയിൽ സേവനം അനുഷ്ടിക്കുന്ന കാവന്നൂർ അബ്ദുള്ള മുസല്യാരെ സയ്യിദ് ഹുസൈൻ തങ്ങൾ സഖാഫി സുന്നി കുടുംബത്തിൻ്റെ ആദരവ് നൽകി.

സമ്മേളനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് വളയം ഉദ്ഘാടനം ചെയ്തു. അമ്മദ് ഹാജി വലിയകണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വി. പി മമ്മു ഹാജി അധ്യക്ഷനായി.

എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി ആമുഖ പ്രഭാഷണം നടത്തി.

ദിവാകരൻ വളയം, മോഹനൻ പാറക്കടവ്, അഹമ്മദ് പുന്നക്കൽ പി. പി. ചത്തു, ഫാ. ആൽബിൻ, സ്വാമി പ്രേമാനന്ദ, പി കെ ശങ്കരൻ,രവീഷ് വളയം, ടി. ടി.കെ ഖാദർ ഹാജി, ടി. കണാരൻ, മഞ്ഞപ്പള്ളി അമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239203/habibey-rasool-milad-conference-concludes-cultural-conference)