---
title: "#NREG | തൊഴിലുറപ്പ് പദ്ധതി നെൽക്കൃഷിക്ക് ഉപകാരപ്രദമാക്കണം -എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ"
english_title: "#employment #guarantee #scheme #should #made #useful #rice #cultivation #NREG #Workers #Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239332/employment-guarantee-scheme-should-made-useful-rice-cultivation-nreg-workers-union"
published_at: "2024-10-01T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fba616602dc_convention.jpg"
keywords: []
---

# #NREG | തൊഴിലുറപ്പ് പദ്ധതി നെൽക്കൃഷിക്ക് ഉപകാരപ്രദമാക്കണം -എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ

> **Lead Summary:** **എടച്ചേരി: **തൊഴിലുറപ്പ് പദ്ധതി നെൽകൃഷി കർഷകർക്ക് പ്രയോജനപ്രദമാക്കും വിധത്തിൽ പ്രൊജക്റ്റ് തയ്യാറാക്കണമെന്ന് എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ എ ഐ ടി യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**എടച്ചേരി: **തൊഴിലുറപ്പ് പദ്ധതി നെൽകൃഷി കർഷകർക്ക് പ്രയോജനപ്രദമാക്കും വിധത്തിൽ പ്രൊജക്റ്റ് തയ്യാറാക്കണമെന്ന് എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ എ ഐ ടി യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷൻ കളത്തിൽ സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി സി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു‌.

കൺവെൻഷനിൽ എൻ. ആർ. ഇ. ജി മണ്ഡലം സെക്രട്ടറി ചാന്ദിനി, സന്തോഷ് കക്കാട്, ജലീൽ ചാലക്കണ്ടി, ഷീമ വള്ളിൽ, എം പി കണ്ണൻ, വൽസൻ പി ടി, റീന താഴേക്കൽ, തുടങ്ങിയവർ സംസാരിച്ചു.

എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ചാന്ദിനിയേയും, പ്രിഡണ്ടായി കളത്തിൽ സുരേന്ദ്രനേയും, ട്രഷറർ ആയി എം കെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239332/employment-guarantee-scheme-should-made-useful-rice-cultivation-nreg-workers-union)