---
title: "#SwachhataHiSeva | അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി സ്വച്ഛത ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു "
english_title: "#Swachhata #Hi #Seva #campaign #organized #cleaning #Anganwadi #its #surroundings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239345/swachhata-hi-seva-campaign-organized-cleaning-anganwadi-its-surroundings"
published_at: "2024-10-01T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbb5144b32d_campaign.jpg"
keywords: []
---

# #SwachhataHiSeva | അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി സ്വച്ഛത ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ:** നവയുഗ കലാകായിക സമിതി ആൻ്റ് ഗ്രന്ഥാലയവും നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും സംയുക്തമായി സ്വച്ഛത ഹി സേവ ക്യാമ്പയിൻ നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ:** നവയുഗ കലാകായിക സമിതി ആൻ്റ് ഗ്രന്ഥാലയവും നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും സംയുക്തമായി സ്വച്ഛത ഹി സേവ ക്യാമ്പയിൻ നടത്തി.

ചെറുവത്തു മീത്തൽ അങ്കണവാടിയും പരിസരവും ശുചീകരണം നടത്തി വാർഡ് മെമ്പർ കെ ടി കെ രാധ ഉദ്ഘാടനം ചെയ്തു.

നിരവധി യുവാക്കളും യുവതികളും ശുചീകരണത്തിൽ പങ്കെടുത്തു.

എൻ.എ അമൽജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം നാണു മുഖ്യാതിഥിയായി.

ബിന്ദു, ബിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജിജിൻ എം,അഭിജിത്ത് ടി.പി മനോജ് ,ആർ.അശ്വന്ത്, കെ.പ്രവീഷ്, സുമേഷ്, ശുചീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239345/swachhata-hi-seva-campaign-organized-cleaning-anganwadi-its-surroundings)