---
title: "#Praveenkumar | പ്രതിഷേധ സായാഹ്നം; വിലങ്ങാട് ദുരന്ത മേഖലയിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണം -പ്രവീൺ കുമാർ"
english_title: "#Government #should #actively #intervene #Vilangad #disaster #area #PraveenKumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239557/government-should-actively-intervene-vilangad-disaster-area-praveenkumar"
published_at: "2024-10-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce3dc50dd0_praveen_kumar.jpg"
keywords: []
---

# #Praveenkumar | പ്രതിഷേധ സായാഹ്നം; വിലങ്ങാട് ദുരന്ത മേഖലയിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണം -പ്രവീൺ കുമാർ

> **Lead Summary:** **വാണിമേൽ: **വിലങ്ങാട് ദുരന്ത മേഖലയിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും നിസ്സംഗത വെടിയണമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ.

## Article Content

**വാണിമേൽ: **വിലങ്ങാട് ദുരന്ത മേഖലയിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും നിസ്സംഗത വെടിയണമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ.

വിലങ്ങാട് ദുരിത ബാധിതരോട് സർക്കാർ തുടരുന്ന അവഗണനക്കെതിരെ വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ അഷറഫ് കൊറ്റാല അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് മുഖ്യപ്രഭാഷണം നടത്തി.

എം കെ മജീദ്, സൽമ രാജു, ജോസ് ഇരിപ്പക്കാട്ട്, എം കെ അഷ്റഫ്, അമ്മദ് പി പി, കെ ബാലകൃഷ്ണൻ, നടുക്കണ്ടി മൊയ്തു, സി വി മൊയ്തീൻ ഹാജി, കളത്തിൽ അസ്ലം, മോളി, തോമസ് മാത്യു ടി.കെ. മൊയ്തുട്ടി സംസാരിച്ചു.

എൻ.കെ. മുത്തലിബ് സ്വാഗതവും ഷെബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239557/government-should-actively-intervene-vilangad-disaster-area-praveenkumar)