---
title: "#Garbagefree | മാലിന്യമുക്തം; വിജയ കലാവേദി ശുചിത്വസദസ്സ്"
english_title: "#Garbage #free #Vijaya #Kalavedi #Cleanliness #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239564/garbage-free-vijaya-kalavedi-cleanliness-committee"
published_at: "2024-10-02T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce8489ff00_garbage_free.jpg"
keywords: []
---

# #Garbagefree | മാലിന്യമുക്തം; വിജയ കലാവേദി ശുചിത്വസദസ്സ്

> **Lead Summary:** **എടച്ചേരി: **വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വസദസ്സ് സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി: **വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വസദസ്സ് സംഘടിപ്പിച്ചു.

ലൈബ്രറി പരിസരം ശുചീകരിച്ചു.

ഹരിതകർമ്മസേന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളായി ഹരിതകർമ്മസേന അംഗം സീന കെ.കെ യെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി സദസ്സ് ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി.

കെ.ടി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു.

സുനില സി.കെ, സാരംഗ് കെ, അമൽ കൃഷ്ണ, അർജ്ജുൻ ജി.കെ, കെ. ഹരീന്ദ്രൻ, രാജു. കെ. അനിത രാമത്ത് എന്നിവർ സംസാരിച്ചു.

സുമേഷ് .എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239564/garbage-free-vijaya-kalavedi-cleanliness-committee)