---
title: "#KGangadharanMaster | നാടിന്റെ സ്മരണ; കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ ഓർമ്മ പൂക്കൾ "
english_title: "#memory #country #KGangadharanMaster #memory #flowers #ountry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239745/memory-country-kgangadharanmaster-memory-flowers-ountry"
published_at: "2024-10-03T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe01fb6c591_1.jpg"
keywords: []
---

# #KGangadharanMaster | നാടിന്റെ സ്മരണ; കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ ഓർമ്മ പൂക്കൾ 

> **Lead Summary:** **വളയം: [ **ജീവിതം പ്രസ്ഥാനത്തിനും നാടിനും സമർപ്പിച്ച വളയത്തെ കർഷക - കമ്മ്യൂണിസ്റ്റ് നേതാവ് കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ സ്മരണാജ്ഞലി.

## Article Content

**വളയം: [ **ജീവിതം പ്രസ്ഥാനത്തിനും നാടിനും സമർപ്പിച്ച വളയത്തെ കർഷക - കമ്മ്യൂണിസ്റ്റ് നേതാവ് കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ സ്മരണാജ്ഞലി.

ജനകീയ കമ്യൂണിസ്റ്റ് നേതാവിന് ഓർമ്മ പൂക്കൾ അർപ്പിച്ചു. മൂന്നാം ചരമ വാർഷിക ദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും വീട്ടുമുറ്റത്ത് അനുസ്മരണ യോഗവും നടന്നു.

ഏരിയാസെക്രട്ടറി പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി, ഇ.കെ കണ്ണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം. ദിവാകരൻ, കെ.എൻ ദാമോദരൻ , എൻ പി കണ്ണൻ മാസ്റ്റർ, ഒടി അബ്ദുള്ള , കെ. വിനോദൻ എന്നിവർ സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറി എം. അശോകൻ സ്വാഗതം പറഞ്ഞു. വൈകിട്ട് 5 ന് കണ്ടോത്ത് കമ്മ്യൂണിസ്റ്റ് പഠന ക്ലാസ് നടക്കും. പി.കെ രവീന്ദ്രൻ ക്ലാസെടുക്കും. സിപിഐ എം വളയം ലോക്കൽ കമ്മറ്റി അംഗമായിരുന്ന ഗംഗാധരൻ മാസ്റ്റർ മികച്ച കർഷകനായിരുന്നു.

കേരള കർഷക സംഘം നാദാപുരം ഏരിയാ കമ്മറ്റി ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.

ദേശാഭിമാനി പത്രത്തെ നെഞ്ചേറ്റിയ അദ്ദേഹം അഞ്ച് പതിറ്റാണ്ടോളം ദേശാഭിമാനി ഏജൻ്റായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239745/memory-country-kgangadharanmaster-memory-flowers-ountry)