---
title: "#HarithaKarmaSena | നാടിൻ നന്മകളെ; വളയത്തെ ഹരിത കർമ്മ സേനാംഗങ്ങളെ അംബേദ്കർ ക്ലബ് ആദരിച്ചു "
english_title: "#goodthings #country #AmbedkarClub #felicitated #HarithaKarmaSena #members #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239752/goodthings-country-ambedkarclub-felicitated-harithakarmasena-members-valayam"
published_at: "2024-10-03T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe122e8d86c_44.jpg"
keywords: []
---

# #HarithaKarmaSena | നാടിൻ നന്മകളെ; വളയത്തെ ഹരിത കർമ്മ സേനാംഗങ്ങളെ അംബേദ്കർ ക്ലബ് ആദരിച്ചു 

> **Lead Summary:** **വളയം: [ ** കാലാം കാത്തു വെച്ച നാട്ടിൻ രക്ഷകൾക്ക് ആദരവ്.

## Article Content

**വളയം: [ ** കാലാം കാത്തു വെച്ച നാട്ടിൻ രക്ഷകൾക്ക് ആദരവ്.

മാലിന്യം നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും പിന്നെ വീട്ടുതൊടികൾ വരെ നിറയുമ്പോൾ നാടിൻ നന്മകൾക്ക് മിന്നും താരകങ്ങളായ ഹരിത കർമ്മ സേന അംഗങ്ങൾക്ക് അംബേദ്കർ സ്പോർട്സ് ആൻഡ് റീഡിങ് ക്ലബ് അരുവിക്കരയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.

വളയം ഗ്രാമപഞ്ചായത്തിലെ 24 ഓളം വരുന്ന ഹരിത സേനാംഗങ്ങളെയാണ് ആദരിച്ചത്.

ക്ലബ്ബ് പ്രസിഡണ്ട് അതുൽ സി എസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ വിനോദൻ കെ, ഷബിന കെ ടി, കെ ചന്ദ്രൻ മാസ്റ്റർ, എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, എ.പി ബാബു, ത്വൽഹത്ത് എർ.പി, ലിജേഷ് ,വിനീഷ്, അനീഷ് വി.കെ എന്നിവർ സംസാരിച്ചു.

ക്ലബ്ബ് സെക്രട്ടറി വിഷ്ണു സ്വാഗതവും രമ്യ ലിതേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239752/goodthings-country-ambedkarclub-felicitated-harithakarmasena-members-valayam)