---
title: "#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി"
english_title: "#funds  #transferred #Chief #Minister #ReliefFund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240051/funds-transferred-chief-minister-relieffund"
published_at: "2024-10-04T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff79240edb3_vijayan.jpg"
keywords: []
---

# #ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[** മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭരണ സമിതി അമ്പതിനായിരം രൂപ കൈമാറി.

## Article Content

**ഇരിങ്ങണ്ണൂർ:[** മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭരണ സമിതി അമ്പതിനായിരം രൂപ കൈമാറി.

ഭരണ സമിതി പ്രസിഡണ്ട് പി.എം നാണു, മാനേജർ പി.കെ കുഞ്ഞിരാമൻ, സെക്രട്ടറി യു.കെ വിനോദ് കുമാർ എന്നിവർ ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് ചെക്ക് കൈമാറി.

ഇ.കെ വിജയൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഭരണ സമിതിയംഗങ്ങളായ സി.സുരേന്ദ്രൻ,യു.പി മൂസ്സ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240051/funds-transferred-chief-minister-relieffund)