---
title: "#inaugurated | നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് റോഡുകളും പാലവും ഉദ്ഘാടനം ചെയ്തു"
english_title: " #Nadapuram #gram #panchayat #inaugurated #two #roads #bridge #ninth #ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240145/nadapuram-gram-panchayat-inaugurated-two-roads-bridge-ninth-ward"
published_at: "2024-10-04T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffc31f421da_udhgadanam.jpg"
keywords: []
---

# #inaugurated | നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് റോഡുകളും പാലവും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:[** നാദാപുരം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ രണ്ട് റോഡിന്റെയും ഒരു പാലത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം:[** നാദാപുരം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ രണ്ട് റോഡിന്റെയും ഒരു പാലത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു . ആയില്യം കണ്ടി വില്ല്യാപ്പള്ളി റോഡ്, വരപ്രത്ത് കണ്ടി റോഡ്, പുതുക്കി പണിത നന്തോത്ത് താഴെ പാലം എന്നിവയാണ് പ്രവൃത്തി പൂർത്തിയാക്കി നാടിനു സമർപ്പിച്ചത്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നിസാർ ഏടത്തിൽ, വി ടി കെ മുഹമ്മദ്‌, എം ടി കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, ടി കെ മൊയ്തു, വി മൊയ്തു,

നന്തോത്ത് മുഹമ്മദ്‌, ഇല്ലിക്കൽ കുഞ്ഞിസൂപ്പി,കെ വി അബ്ദുള്ള, സുരേന്ദ്രൻ വി കെ, സതീശൻ എം പി, വി സൂപ്പി, സലീം കെ ടി കെ, ഇ. ഇക്ബാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240145/nadapuram-gram-panchayat-inaugurated-two-roads-bridge-ninth-ward)