---
title: "#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ"
english_title: "#Union #Journalists #media #workers #Nadapuram #now #under #one #roof"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240336/union-journalists-media-workers-nadapuram-now-under-one-roof"
published_at: "2024-10-05T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e08234767_journalist.jpg"
keywords: []
---

# #Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

> **Lead Summary:** **നാദാപുരം:[ **[ ](മേഖലയിലെ മാധ്യമ പ്രവർത്തകർ ഇനി യോജിച്ചു പ്രവർത്തിക്കും. ഇ കെ വിജയൻ എം എൽ എ മുൻകൈയെടുത്തു നടത്തിയ ചർച്ചയെ തുടർന്നാണ് ഐക്യം രൂപപ്പെട്ടത്.

## Article Content

**നാദാപുരം:[ **[ ](മേഖലയിലെ മാധ്യമ പ്രവർത്തകർ ഇനി യോജിച്ചു പ്രവർത്തിക്കും. ഇ കെ വിജയൻ എം എൽ എ മുൻകൈയെടുത്തു നടത്തിയ ചർച്ചയെ തുടർന്നാണ് ഐക്യം രൂപപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന് നാദാപുരം ജേർണലിസ്റ്റ് യൂണിയൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.

ആദ്യഘട്ടമായി അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ വന്നത്. സി രാഗേഷ് ചെയർമാനും മുഹമ്മദലി തിനൂർ കൺവീനറുമാണ്. എം. കെ അഷ്റഫ്, ജമാൽ കല്ലാച്ചി, ഇസ്മായിൽ വാണിമേൽ, ടി വി മമ്മു, വത്സരാജ് മണലാട്ട്, ബഷീർ എടച്ചേരി,ശ്രീജിത്ത് വളയം എന്നിവർ അംഗങ്ങളാണ്.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് പ്രവർത്തനം നടത്തി ഡിസംബർ അവസാനവാരം പുതിയ കമ്മിറ്റി നിലവിൽ വരും.ജമാൽ കല്ലാച്ചി അധ്യക്ഷനായി.

നാദാപുരം മർച്ചൻസ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്‌തു. എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240336/union-journalists-media-workers-nadapuram-now-under-one-roof)