---
title: "#Sports  | എടച്ചേരി പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ കച്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി"
english_title: " #Edachery #Panchayat #Complex #Sports #Fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240678/edachery-panchayat-complex-sports-fair"
published_at: "2024-10-06T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702a70044ae1_sandjo.jpg"
keywords: []
---

# #Sports  | എടച്ചേരി പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ കച്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനം നേടി

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി പഞ്ചായത്ത് തലം ഇരിങ്ങണ്ണൂർ കോംപ്ലക്സ് കായിക മത്സരത്തിൽ കച്ചേരി യുപി സ്കൂൾ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി.

## Article Content

**എടച്ചേരി: [ **എടച്ചേരി പഞ്ചായത്ത് തലം ഇരിങ്ങണ്ണൂർ കോംപ്ലക്സ് കായിക മത്സരത്തിൽ കച്ചേരി യുപി സ്കൂൾ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി.

ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

കച്ചേരി യൂപി സ്കൂ‌ൾ 67 പോയൻ്റോടെ ഓവറോൾ ചാമ്പ്യൻമാരായത്.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള സ്‌കൂൾ പ്രധാന അധ്യാപകൻ എം.എൻ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപകൻ പി.ജസിൽ രാജ് അധ്യക്ഷത വഹിച്ചു.

യു കൃഷ്ണൻ,അരുണ എന്നിവർ സംസാരിച്ചു. എച്ച്.എം രമേശ് ബാബു, പി.ജസിൽ രാജ്, രാജീവ് കേളോത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240678/edachery-panchayat-complex-sports-fair)