---
title: " #alumniassociation  | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ് "
english_title: " #gathering #friends #Team #KR #HS #formed #alumni #association #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240769/gathering-friends-team-kr-hs-formed-alumni-association-school"
published_at: "2024-10-07T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670375b63143c_sudht.jpg"
keywords: []
---

#  #alumniassociation  | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ് 

> **Lead Summary:**  **നാദാപുരം :[**പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ടീം കെ ആർ എച്ച് എസ് ഒരുക്കിയ സുഹൃദ് സംഗമം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

 **നാദാപുരം :[**പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ടീം കെ ആർ എച്ച് എസ് ഒരുക്കിയ സുഹൃദ് സംഗമം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

പുറമേരി മോഡസ്റ്റ് ഹാളിൽ  നടന്ന ചടങ്ങിൽ ബാബു പിലാച്ചേരി അദ്ധ്യക്ഷനായി. വിനോദ് നാദാപുരം, ഷൈലജ അട്ടപ്പാടി, പ്രവീൺ നാദാപുരം, അനിൽ കണ്ണൂർ, പവി പുറമേരി, ജ്യോതി മലപ്പുറം, അനിൽ പാറക്കടവ്, സന്തോഷ് ചാത്തോത്ത്, ശോഭ പുറമേരി, ഷീബ കല്ലാച്ചി, പ്രീത നാദാപുരം, പവിത പുറമേരി തുടങ്ങിയവർ സംസാരിച്ചു.

വീട് നിർമ്മാണത്തിന്റെ ആവശ്യാർത്ഥം ഒരു ലക്ഷത്തി പതിമൂവ്വായിരം രൂപ ഒരു അംഗത്തിന് കൈമാറി.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240769/gathering-friends-team-kr-hs-formed-alumni-association-school)