---
title: "#CPIM | ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം"
english_title: "#Discussions #criticisms  #heavy #Local #meetings #CPIM #Nadapuram #area #will #start #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241018/discussions-criticisms-heavy-local-meetings-cpim-nadapuram-area-will-start-today"
published_at: "2024-10-08T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704c681ae0ba_cpm.jpg"
keywords: []
---

# #CPIM | ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

> **Lead Summary:** **നാദാപുരം:[ **[ ](സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവും.

## Article Content

**നാദാപുരം:[ **[ ](സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവും.

ആദ്യ സമ്മേളനം നാദാപുരത്ത് ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന എടച്ചേരി ലോക്കൽ സമ്മേളനം പി.പി ചാത്തു, 13ന് നടക്കുന്ന പുറമേരി ലോക്കൽ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്‌പജ എന്നിവർ ഉദ്ഘാടനം ചെയ്യും.

15ന് നടക്കുന്ന വിലങ്ങാട് ലോക്കൽ സമ്മേളനം പി.പി ചാത്തു, 16ന് വാണിമേൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ, 17ന് വളയം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക എന്നിവർ ഉദ്ഘാടനം ചെയ്യും.

കുറുവന്തേരി ലോക്കൽ സമ്മേളനം 17ന് ജില്ലാ കമ്മിറ്റി ഇംഗം ടി.പി ഗോപാലൻ, 18ന് ചെക്യാട് ലോക്കൽ സമ്മേളനം ജില്ലാം കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ്, തൂണേരി ലോക്കൽ സമ്മേളനം 19ന് പി.പി ചാത്തു,

ഇരിങ്ങണ്ണൂർ സമ്മേളനം 20ന് ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും.

കല്ലാച്ചി 21ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്ക്‌കരൻ, അരൂർ 22ന് പി.പി ചാത്തു, കല്ലുനിര 24ന് കൂടത്താംകണ്ടി സുരേഷ്, വെള്ളൂർ 31ന് ജില്ലാ കമ്മിറ്റി ഇംഗം ടി.പി ബിനീഷ് എന്നിവർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241018/discussions-criticisms-heavy-local-meetings-cpim-nadapuram-area-will-start-today)