---
title: "#CPIM | കരുത്ത് ആർജ്ജിക്കാൻ; സിപിഐഎം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി "
english_title: "#gain #strength #CPIM #local #meetings #have #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241024/gain-strength-cpim-local-meetings-have-started"
published_at: "2024-10-08T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704caa94b690_cjathu.jpg"
keywords: []
---

# #CPIM | കരുത്ത് ആർജ്ജിക്കാൻ; സിപിഐഎം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി 

> **Lead Summary:**  **നാദാപുരം :[**ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്‌സിന്റെ ഭാഗമായുള്ള ലോക്കൽ സമ്മേളനങ്ങൾക്ക് നാദാപുരത്ത് തുടക്കമായി.

## Article Content

 **നാദാപുരം :[**ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്‌സിന്റെ ഭാഗമായുള്ള ലോക്കൽ സമ്മേളനങ്ങൾക്ക് നാദാപുരത്ത് തുടക്കമായി.

നാദാപുരം ലോക്കൽ സമ്മേളനം മൊയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ ജില്ലാകമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘടനം ചെയ്തു.

ടി കണാരൻ, ടി ലീന, സി എഛ്. രജീഷ് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. ലോക്കൽസെക്രട്ടറി എരോത്ത് ഫൈസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എ മോഹൻദാസ്, കെ പി വനജ, സി എച്ച്. മോഹനൻ, കെ പി കുമാരൻ മാസ്റ്റർ, കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു വി കെ സലീം സ്വാഗതം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241024/gain-strength-cpim-local-meetings-have-started)