---
title: "#cpim | ഫൈസൽ നയിക്കും; ചേലക്കാട് -വില്യാപ്പള്ളി - വടകര റോഡ് യഥാർത്യമാക്കണം -സിപിഐഎം"
english_title: "#Faisal #will #lead #Chelakad #Vilyapally #Vadakara #road #should #be #made  #reality #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241208/faisal-will-lead-chelakad-vilyapally-vadakara-road-should-be-made-reality-cpim"
published_at: "2024-10-09T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705e8cc7da6a_fisal.jpg"
keywords: []
---

# #cpim | ഫൈസൽ നയിക്കും; ചേലക്കാട് -വില്യാപ്പള്ളി - വടകര റോഡ് യഥാർത്യമാക്കണം -സിപിഐഎം

> **Lead Summary:** **നാദാപുരം : **നാദാപുരം മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമേകുന്നതും നാടിൻ്റെ വികസന കുതിപ്പിന് വേഗം പകരുന്നതുമായ ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് വികസന പദ്ധതി ഉടൻ യഥാർത്യമാക്കണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **നാദാപുരം മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമേകുന്നതും നാടിൻ്റെ വികസന കുതിപ്പിന് വേഗം പകരുന്നതുമായ ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് വികസന പദ്ധതി ഉടൻ യഥാർത്യമാക്കണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

നാദാപുരം മോയീൽ കുട്ടി വൈദ്യർ ഹാളിലെ പി കെ കൃഷ്ണൻ നഗറിൽ സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു.

ടി കണാരൻ, സി എച്ച് രജീഷ്, ടി ലീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എരോത്ത് ഫൈസൽ ലോക്കൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് നാദാപുരം ടൗണിൽ റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241208/faisal-will-lead-chelakad-vilyapally-vadakara-road-should-be-made-reality-cpim)