---
title: "#anumodhanam | മിന്നും പ്രകടനം; കായിക പ്രതിഭകളെ അനുമോദിച്ചു"
english_title: "#Brilliant #performance #Sports #talent #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241231/brilliant-performance-sports-talent-felicitated"
published_at: "2024-10-09T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670608503bd15_vi.jpg"
keywords: []
---

# #anumodhanam | മിന്നും പ്രകടനം; കായിക പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **വിലങ്ങാട്: [** സെന്റ് ജോർജ് ഹൈസ്‌കൂളിൽ കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ അനുമോദിച്ചു.

## Article Content

**വിലങ്ങാട്: [** സെന്റ് ജോർജ് ഹൈസ്‌കൂളിൽ കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ അനുമോദിച്ചു.

സംസ്ഥാന ഫുട്ബോൾ (അണ്ടർ-14) ടീമിലേക്ക് സെലക്ഷൻ നേടിയ ജിക്സൻ ജെയിൻ, വാണിമേൽ ഗ്രാമ പഞ്ചായത്ത് എൽപി തല കോംപ്ലക്‌സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കായിക താരങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാരായ അഭിനവ് പി പി (എൽപി മിനി, ബോയ്‌സ്), ആൽബിൻ ടോം (എൽപി കിഡ്ഡീസ്, ബോയ്‌സ്) എന്നിവരെയാണ് അനുമോദിച്ചത്.

സ്‌കൂൾ മാനേജർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ പുരസ്‌കാരം വിതരണം ചെയ്തു.

പി ടി എ പ്രസിഡന്റ് ഷെബി സെബാസ്ററ്യൻ, എംപിടിഎ പ്രസിഡന്റ് ജെസ്‌ന സോണി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ ബിനു ജോർജ് സ്വാഗതവും സ്‌കൂൾ ലീഡർ ആൻ മരിയ ജെയ്‌സൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241231/brilliant-performance-sports-talent-felicitated)