---
title: "#protest | പോലീസ് നരനായാട്ട്;  യുവജന നേതാക്കളെ അറസ്റ്റിൽ  പ്രതിഷേധിച്ച് യു ഡി വൈഎഫ് പ്രതിഷേധം"
english_title: "#Police #Naranayat #UDYF #protest #against #arrest  #youth #leaders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241401/police-naranayat-udyf-protest-against-arrest-youth-leaders"
published_at: "2024-10-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67068baebc9dd_nara.jpg"
keywords: []
---

# #protest | പോലീസ് നരനായാട്ട്;  യുവജന നേതാക്കളെ അറസ്റ്റിൽ  പ്രതിഷേധിച്ച് യു ഡി വൈഎഫ് പ്രതിഷേധം

> **Lead Summary:** **നാദാപുരം : [**[ ](പോലീസ് ക്രിമിനൽ മാഫിയാ കൂട്ട് കെട്ട് ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന ആവശ്യവുമായി യു ഡി വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് നരനായാട്ട്.

## Article Content

**നാദാപുരം : [**[ ](പോലീസ് ക്രിമിനൽ മാഫിയാ കൂട്ട് കെട്ട് ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന ആവശ്യവുമായി യു ഡി വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് നരനായാട്ട്.

സമാധാനപരമായി നടത്തിയ യുവജന മാർച്ചിനെതിരെ ബോധപൂർവം പ്രകോപനം സൃഷ്ടിച്ച പൊലീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്,

സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ഫാത്തിമ തഹ്‌ലിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ തുടങ്ങി 37 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെതിരെ നാദാപുരം നിയോജക മണ്ഡലം യു ഡി വൈ എഫ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കെഎം ഹംസ, അനസ് നങ്ങാണ്ടി, വി ജലീൽ, ഇ ഹാരിസ്, അഖില മാര്യാട്ട്, പി സാജിദ്, ഇ വി അറഫാത്ത്, മുഹമ്മദ് പേരോട്,

സിദ്ധാർഥ് കായക്കൊടി, എ കെ ഷാക്കിർ, രാഗി വളയം, സയീദ് തോട്ടോളി, സി എം കുഞ്ഞമ്മദ്, സി ആർ ഗഫൂർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241401/police-naranayat-udyf-protest-against-arrest-youth-leaders)