---
title: "#arrest | സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ"
english_title: " #Sexual #assault  #female #students #private #bus #accused #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241533/sexual-assault-female-students-private-bus-accused-arrested"
published_at: "2024-10-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67076d3110be4_arrest.jpg"
keywords: []
---

# #arrest | സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം:[ **സ്വകാര്യ ബസിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

## Article Content

**നാദാപുരം:[ **സ്വകാര്യ ബസിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

തൂണേരി മുടവന്തേരി സ്വദേശി കുന്നും പുറത്ത് കെ.പി.മഹമൂദിനെയാണ് (48) എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

മൂന്ന് വിദ്യാർഥിനികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ബസ് യാത്രക്കിടെ പ്രതി വിദ്യാർഥിനികളുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.

പല തവണ താക്കീത് ചെയ്തിട്ടും പ്രതി വീണ്ടും വിദ്യാർഥിനികൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

ഇതോടെ വിദ്യാർഥിനികൾ ബഹളം വെക്കുകയും യാത്രക്കാർ ഇടപെടുകയും പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് വിദ്യാർഥിനി സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി.

ഇയാളെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241533/sexual-assault-female-students-private-bus-accused-arrested)