---
title: "#goldnecklace  | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി"
english_title: "#Integrity  #People #Representative #girl #got #gold #necklace #back"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241784/integrity-people-representative-girl-got-gold-necklace-back"
published_at: "2024-10-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708bff15639c_swrnm.jpg"
keywords: []
---

# #goldnecklace  | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി

> **Lead Summary:** **അരൂർ: [ **ജനപ്രതിനിധി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയപ്പോൾ യുവതിക്ക് നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ കിട്ടി.

## Article Content

**അരൂർ: [ **ജനപ്രതിനിധി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയപ്പോൾ യുവതിക്ക് നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ കിട്ടി.

പുറമേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പെരുമുണ്ടച്ചേരിയിലെ എൻ.ടി. രാജേഷിനാണ് ബുധനാഴ്ച രാത്രി ആയഞ്ചേരിയിൽ നിന്ന് മുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്.

ചെയിൻ രാജേഷ് ഉടനെ ആയഞ്ചേരിയിലെ പോലീസ് ഔട്ട് പോസ്റ്റിൽ ഏല്പിക്കുകയും സമൂഹമാധ്യമങ്ങളിൽ വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതറിഞ്ഞ നരിപ്പറ്റയിലെ മജന്യ ഇന്ന് രാവിലെ പോലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷണത്തിൽ മജിന്യ യഥാർത്ഥ ഉടമയാണെന്ന് വ്യക്തമായതോടെ ഇക്കാര്യം രാജേഷിനെ അറിയിച്ചു.

സിപിഒ സജീർ, ചുമട്ട് തൊഴിലാളി കുഞ്ഞിരാമൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ ചെയിൻ രാജേഷ് ഉടമക്ക് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241784/integrity-people-representative-girl-got-gold-necklace-back)