---
title: "#python | നാടിറങ്ങി പെരുമ്പാമ്പുകൾ; മഞ്ഞപ്പള്ളി ഗ്രൗണ്ടിൽ ആഴ്ച്ചകൾക്കിടെ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി  "
english_title: "#pythons #migrated #Three #pythons #caught #Manjapalli #grounds #during #week"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241954/pythons-migrated-three-pythons-caught-manjapalli-grounds-during-week"
published_at: "2024-10-11T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67096321ac4cf_pamp.jpg"
keywords: []
---

# #python | നാടിറങ്ങി പെരുമ്പാമ്പുകൾ; മഞ്ഞപ്പള്ളി ഗ്രൗണ്ടിൽ ആഴ്ച്ചകൾക്കിടെ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി  

> **Lead Summary:** **വളയം :[ **നാടിറങ്ങി പെരുമ്പാമ്പുകൾ ഭീതി പടർത്തുന്നു. വളയം പഞ്ചായത്തിലെ വിവാദ ഭൂമിയായ മഞ്ഞപ്പള്ളി മൈതാനത്ത് ഇന്ന് നിന്ന് ഇന്ന് രാത്രി ഭീമൻ പെരുമ്പാമ്പിനെ പിടികൂടി.

## Article Content

**വളയം :[ **നാടിറങ്ങി പെരുമ്പാമ്പുകൾ ഭീതി പടർത്തുന്നു. വളയം പഞ്ചായത്തിലെ വിവാദ ഭൂമിയായ മഞ്ഞപ്പള്ളി മൈതാനത്ത് ഇന്ന് നിന്ന് ഇന്ന് രാത്രി ഭീമൻ പെരുമ്പാമ്പിനെ പിടികൂടി.

രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാം തവണയാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച നാട്ടുകാർ പിടികൂടി കൂട്ടിലടച്ച പെരുമ്പാമ്പ് രക്ഷപ്പെട്ടിരുന്നു.

ഇതിനിടെയാണ് ഇന്ന് രാത്രിയാണ് മൂന്ന് മീറ്ററോളം നീളവും വലിയ വലുപ്പവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്.

ഹരിത കർമ്മ സേന സ്ഥാപിച്ച കൂട്ടിലേക്ക് പാമ്പിനെ മാറ്റി.

രാത്രി തന്നെ കുറ്റ്യാടിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ വനത്തിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241954/pythons-migrated-three-pythons-caught-manjapalli-grounds-during-week)