---
title: " #Traffic | ഗതാഗതം മുടങ്ങി; വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങി"
english_title: " #Traffic #stopped #Cargo #lorry #stuck  #Vilangad #town #bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242057/traffic-stopped-cargo-lorry-stuck-vilangad-town-bridge"
published_at: "2024-10-12T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a22ece5a81_lori.jpg"
keywords: []
---

#  #Traffic | ഗതാഗതം മുടങ്ങി; വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങി

> **Lead Summary:** **വിലങ്ങാട്: [ **ഉരുൾ പൊട്ടലിൽ തകർന്ന വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂർ.

## Article Content

**വിലങ്ങാട്: [ **ഉരുൾ പൊട്ടലിൽ തകർന്ന വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂർ.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സിമന്റുമായെത്തിയ കൂറ്റൻ ലോറി പാലത്തിൽ കുടുങ്ങിയത്.

പാലം കടക്കുന്നതിനിടെ ലോറി സമീപത്തെ ബസ് സ്റ്റോപ്പിൽ തട്ടി കുടുങ്ങുകയായിരുന്നു.

ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ക്രെയിൻ ഉൾപ്പെടെ എത്തിച്ചാണ് ലോറി നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242057/traffic-stopped-cargo-lorry-stuck-vilangad-town-bridge)