---
title: "#WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി"
english_title: "#World #Palliative #Day #was #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242214/world-palliative-day-was-observed"
published_at: "2024-10-13T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b5051e366e_paliyatuve.jpg"
keywords: []
---

# #WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

> **Lead Summary:** **നാദാപുരം : [**കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ( കിപ്പ് ) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണിമേലിൽ വെച്ച് ലോക പാലിയേറ്റീവ് ദിനമാപരിച്ചു.

## Article Content

**നാദാപുരം : [**കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ( കിപ്പ് ) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണിമേലിൽ വെച്ച് ലോക പാലിയേറ്റീവ് ദിനമാപരിച്ചു.

> "നാട്ടിൽ ഒരു കൂട്ടായ്മ,വീട്ടിൽ ഒരു പരിചാരകൻ / പരിചാരിക" സന്ദേശറാലി നാദാപുരം ഡി.വൈഎസ്.പി,എ.പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു‌.

സന്ദേശ റാലിയിൽ ഏരിയിലെ 10 ക്ലിനിക്കിലെ പാലിയേറ്റീവ് വളണ്ടിയർമാർ, വാണിമേൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്കൗട്ട്, ഗൈഡ്‌സ്‌ വിദ്യാർത്ഥികൾ പങ്കെടുത്തു.പൊതുസമ്മേളനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഉദ്ഘാടനം ചെയ്തു.

കിപ്പ് നാദാപുരം ഏരിയ ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി, ഇസ്മായിൽ മുസ്സ, എ.റഹിം, പി.സോമനാഥൻ,

എ.പി.ചന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ പി.പി. കുഞ്ഞമ്മത്,ജയഫർ വാണിമേൽ, കിപ്പ് പ്രതിനിധി കൺവീനർ എം.കെ. അബൂബക്കർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242214/world-palliative-day-was-observed)