---
title: "#case | പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്; പ്രതിക്കായി അന്വേഷണം"
english_title: "#case #against #young #man #molested #minor #student #Investigation #suspect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242221/case-against-young-man-molested-minor-student-investigation-suspect"
published_at: "2024-10-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b5a28392f4_ppp.jpg"
keywords: []
---

# #case | പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്; പ്രതിക്കായി അന്വേഷണം

> **Lead Summary:** **നാദാപുരം: [**പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തുടർച്ചയായി ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [**പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തുടർച്ചയായി ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു.

തൂണേരി സ്വദേശി കുഞ്ഞിപ്പുരയിൽ ആനന്ദ് അശോകനെതിരെയാണ് (20) നാദാപുരം പോലീസ് കേസെടുത്തത്.

ജൂൺ മുതൽ യുവാവ് പിന്തുടർന്ന് ശല്യം ചെയ്യുന്നതായാണ് പരാതി.

സ്‌കൂളിലേക്കുള്ള വഴികളിലും മറ്റും യുവാവ് പിന്തുടർന്നെത്തി ശല്യം ചെയ്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവിൽ പോയതായി സൂചനയുണ്ട്.

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നാദാപുരം പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242221/case-against-young-man-molested-minor-student-investigation-suspect)