---
title: "#MPTAworkshop | എംപിടിഎ ശില്പശാല; പൊതു വിദ്യാലയ ഉണർവ്വിനായി മാതൃസമിതികളും കർമ്മമണ്ഡലത്തിലേക്ക്"
english_title: "#MPTA #workshop #MatruSamithi #also #Karmandalam #public #school #revival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242628/mpta-workshop-matrusamithi-also-karmandalam-public-school-revival"
published_at: "2024-10-15T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670dcfb7417b2_wrkshop.jpg"
keywords: []
---

# #MPTAworkshop | എംപിടിഎ ശില്പശാല; പൊതു വിദ്യാലയ ഉണർവ്വിനായി മാതൃസമിതികളും കർമ്മമണ്ഡലത്തിലേക്ക്

> **Lead Summary:** ** നാദാപുരം: **ഉപജില്ലയിലെ എം പി.ടി എ പ്രസിഡണ്ട്, വൈ: പ്രസിഡണ്ടുമാർക്ക് നടത്തിയ ഏകദിന ശില്പശാല നവ്യാനുഭവമായി.

## Article Content

** നാദാപുരം: **ഉപജില്ലയിലെ എം പി.ടി എ പ്രസിഡണ്ട്, വൈ: പ്രസിഡണ്ടുമാർക്ക് നടത്തിയ ഏകദിന ശില്പശാല നവ്യാനുഭവമായി.

വെള്ളിയോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശിൽപശാലയിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എൺപതിലധികം അംഗങ്ങൾ പങ്കെടുത്തു.

ഉപ ജില്ലാ പി.ടി.എ പ്രസിഡണ്ട് കോ-ഓർഡിനേറ്റർ കെ.പി രാജൻ്റെ അധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ.പി. പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ കെ.പിഗിരീശൻ , എച്ച്.എം ഫോറം കൺവീനർ എ.റഹിം, ഹെഡ്മാസ്റ്റർ കെ.സി മുനീർ, പി.കെ ഖാലിദ്, എ.പി.ഷൈനി എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ തല എം.പി.ടി എ കൺവീനറായി എ.പി.ഷൈനി (വെള്ളിയോട് ഗവ:ഹയർ സെക്കണ്ടറി ) ജോ. കൺവീനർമാരായി -ജിഷ രമേശ് (ഇരിങ്ങണ്ണൂർ എൽ പി ) ഗ്രീഷ്മരാജീവ്‌ ( ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242628/mpta-workshop-matrusamithi-also-karmandalam-public-school-revival)