---
title: "#vilangadlandslide | വളയം പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പരിഗണിക്കണം;  ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി പഞ്ചായത്ത് പ്രസിഡന്റ് "
english_title: "#Valayam #Panchayat #should #be #treated #disaster #affected #area #Panchayat #President #submitted #petition #Chief #Secretary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242677/valayam-panchayat-should-be-treated-disaster-affected-area-panchayat-president-submitted-petition-chief-secretary"
published_at: "2024-10-15T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e05bc57180_valayam.jpg"
keywords: []
---

# #vilangadlandslide | വളയം പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പരിഗണിക്കണം;  ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി പഞ്ചായത്ത് പ്രസിഡന്റ് 

> **Lead Summary:** **വളയം: ** ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വളയം ഗ്രാമ പഞ്ചായത്തിനെ ദുരന്തബാധിത പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് വിലങ്ങാട് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിശാരദ മുരളിധരന് നിവേദനം നൽകി.

## Article Content

**വളയം: ** ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വളയം ഗ്രാമ പഞ്ചായത്തിനെ ദുരന്തബാധിത പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് വിലങ്ങാട് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിശാരദ മുരളിധരന് നിവേദനം നൽകി.

നേരത്തെ വിലങ്ങാട് സന്ദർശിക്കാനെത്തിയ കേരള നിയമസഭാ പരിസ്ഥിതി സമിതി സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ വളയം ഗ്രാമ പഞ്ചായത്ത് ഉൾപ്പെട്ടിരുന്നില്ല.

ഉരുൾ പൊട്ടലിൽ വലിയ നാശ നഷ്ടമുണ്ടായ വളയത്ത് ചെറുമോത്ത് മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരണപ്പെടുകയും, നിരവധി വീടുകളിൽ വെള്ളം കയറി വലിയ നാശ നഷ്ട മുണ്ടാകയും ചെയ്തിരുന്നു.

ആയോട് മലയിൽ ഉരുൾപൊട്ടി ഏക്കർ കണക്കിന് സ്ഥലം ഒലിച്ചു പോവുകയുമുണ്ടായി നിവേദനം സ്വീകരിച്ച ചീഫ് സെക്രട്ടറി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242677/valayam-panchayat-should-be-treated-disaster-affected-area-panchayat-president-submitted-petition-chief-secretary)