വിലങ്ങാട്: (nadapuram.truevisionnews.com ) ഉരുൾപൊട്ടലിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായ വിലങ്ങാട് പട്ടിക വർഗ സർവ്വീസ് സഹകരണ സംഘം ഓഫീസിൽ മോഷണം. ചെറുതേൻ, ഉൾപ്പെടെയുള്ള

വന വിഭവങ്ങൾ മോഷണം പോയി. ചൊവ്വ രാവിലെയാണ് സംഘം ജീവനക്കാരൻ.
ഓഫീസിന്റെ വാതിലും, ലോക്കറിൻ്റെ പൂട്ടുകളുമെല്ലാം കുത്തി പൊളിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വളയം പൊലീസിൽ വിരമറിയിച്ചു. വളയം പൊലീസ് ഓഫീസിൽ പരിശോധന നടത്തി.
കൊയിലാണ്ടി പയ്യോളി സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 20,000 രൂപയുടെ നഷ്ടമുണ്ടായതായി സെക്രട്ടറി നിജീഷ് പറഞ്ഞു.
അടുത്തിടെ ജയിലിൽ കിടന്ന പ്രദേശവാസികളുടെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം വിലങ്ങാട് എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജൂലൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സംഘത്തിന്റെ കെട്ടിടത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോകുകയും 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#Theft #Vilangad #Scheduled #Tribe #Cooperative #Society #office #Forest #resources #also #disappeared