---
title: "#congress | ദിവ്യ രാജിവെക്കണം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം "
english_title: "#Divya #must #resign #Congress #Kalachi #Protest #demonstration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243045/divya-must-resign-congress-kalachi-protest-demonstration"
published_at: "2024-10-16T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fc864331c2_congress.jpg"
keywords: []
---

# #congress | ദിവ്യ രാജിവെക്കണം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം 

> **Lead Summary:** **നാദാപുരം : **കണ്ണൂരിൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

## Article Content

**നാദാപുരം : **കണ്ണൂരിൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, അഡ്വ കെ എം രഘുനാഥ്, അഡ്വ എ സജീവൻ, കെ കൃഷ്ണൻ മാസ്റ്റർ, വി. വി റിനീഷ് , കെ ചന്ദ്രൻ മാസ്റ്റർ,സുധസത്യൻ, കെ പ്രേം ദാസ്,അഖില മര്യാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243045/divya-must-resign-congress-kalachi-protest-demonstration)