---
title: "#ksspa |  'ഡി എ ഉടൻ വിതരണം ചെയ്യുക'; സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.എസ്.എസ്.പി.എ"
english_title: "#Deliver #DA #immediately #Disregard #service #pensioners #must #stop #KSSPA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243190/deliver-da-immediately-disregard-service-pensioners-must-stop-ksspa"
published_at: "2024-10-17T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710b1114769d_ksspa.jpg"
keywords: []
---

# #ksspa |  'ഡി എ ഉടൻ വിതരണം ചെയ്യുക'; സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.എസ്.എസ്.പി.എ

> **Lead Summary:** **എടച്ചേരി : ** കേരളത്തിലെ സർവീസ് പെൻഷൻ കാരോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ എടച്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .

## Article Content

**എടച്ചേരി : ** കേരളത്തിലെ സർവീസ് പെൻഷൻ കാരോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ എടച്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .

കുടിശ്ശികയായ ഡി എ ഉടൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മെഡി സെപ് അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .

കെ എസ് എസ് പി എ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ബി സത്യനാഥൻ ഉദ്ഘാടനം ചെയ്‌തു . ഒ അരവിന്ദാക്ഷൻ അധ്യക്ഷം വഹിച്ചു.

ജയലക്ഷ്‌മി പി വി, കൃഷ്ണൻ പുനത്തിൽ, കെ പി ദാമോധരൻ,സി പവിത്രൻ, പ്രകാശൻ എ എന്നിവർ സംസാരിച്ചു .ഭാരവാഹികളായി ഒ അരവിന്ദാക്ഷൻ പ്രസിഡന്റ് കൃഷ്ണൻ പുനത്തിൽ സെക്രട്ടറി, പ്രകാശൻ എ ഖജാൻജി, വനിതാ ഫോറം പ്രസിഡൻ്റ് സുമ വി പി, സെക്രട്ടറി ശ്യാമള എൻ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243190/deliver-da-immediately-disregard-service-pensioners-must-stop-ksspa)