---
title: "#counseling  | തുവൽസ്പർശം; വയോജന  മാനസീക അരോഗ്യത്തിനായ് തൂണേരിയിൽ കൗൺസിലിംഗ് സെൻ്റർ തുടങ്ങി"
english_title: "#touch #counseling #center #geriatric #mental #illness #started #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243242/touch-counseling-center-geriatric-mental-illness-started-thooneri"
published_at: "2024-10-17T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710d4258268f_thuneri.jpg"
keywords: []
---

# #counseling  | തുവൽസ്പർശം; വയോജന  മാനസീക അരോഗ്യത്തിനായ് തൂണേരിയിൽ കൗൺസിലിംഗ് സെൻ്റർ തുടങ്ങി

> **Lead Summary:** **തുണേരി : **ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനക്ഷേമപദ്ധതിയുടെ ഭാഗമായ് വയോജന മാനസീക അരോഗ്യത്തിനായ് ആരംഭിച്ച കൗൺസിലിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പിവനജ നിർവ്വഹിച്ചു.

## Article Content

**തുണേരി : **ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനക്ഷേമപദ്ധതിയുടെ ഭാഗമായ് വയോജന മാനസീക അരോഗ്യത്തിനായ് ആരംഭിച്ച കൗൺസിലിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പിവനജ നിർവ്വഹിച്ചു.

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. 'തുവൽസ്പർശം' എന്ന പേരിൽ ആരംഭിച്ച പരിപാടി യിലൂടെ മാനസീക പ്രയാസം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സ്ഥിരമായ് കൗൺസിൽ നൽകുന്നതിനുള്ള സൗകര്യമാണ് ബ്ലോക്ക് പഞ്ചായത്ത്, നടപ്പിലാക്കുന്നത്.

കൗൺസിലിംഗ് ആവശ്യമുള്ള വയോജന വിഭാഗത്തിൽപ്പെട്ടവർക്ക് സായൂജ്യം വയോജനസഭ ഭാരവാഹികളെയൊ തുണേരി സിഡിപിഒയൊ ബന്ധപ്പെട്ട് നേരത്തെ പേർ റജിസ്ട്രർ ചെയ്യെണ്ടതാണ്.

ഉദ്ഘാട പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി മുഹമ്മദലി, പി.സുരയ്യ ടീച്ചർ, നസീമ കൊട്ടാരത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ സജീവൻ വക്കീൽ, ടി ജിമേഷ്, എ.ഡാനിയ സിഡിപിഒ ചിൻമയിഎസ് ആനന്ദ് സായുജ്യം വയോജന ഭാരവാഹികളായ എ.കെ. പിതാംമ്പരൻ മാസ്റ്റർ, എം.കെ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

സൈക്കോളജിസ്റ്റ് സിന്ധു അനുപ് വയോജനങ്ങളുടെ കൗൺസിലിംഗ് ആവശ്യത്തെ കുറിച്ച് ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243242/touch-counseling-center-geriatric-mental-illness-started-thooneri)