Oct 17, 2024 02:55 PM

നാദാപുരം : (nadapuram.truevisionnews.com) വാണിമേൽ ചേലാലകാവിലെ നാട്ടുകാരുടെയും ഇവിടെയെത്തുന്ന ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമായ പാലം യാഥാർഥ്യമാകുന്നു.

പാലം പണിയാൻ ഇ കെ വിജയൻ എംഎൽഎ 25 ലക്ഷം രൂപ അനുവദിച്ചു. എംഎഎയ്ക്ക് അഭിവാദ്യമർപ്പിച്ച് നാട്ടുകാർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ചേലാലകാവ് ക്ഷേത്രത്തിലേക്കുള്ള പാലത്തിൻ്റെ രൂപ രേഖ തയ്യാറാക്കാൻ പിഡബ്യൂ ഡി എഞ്ചിനീയർമാരുടെ സംഘം ഇന്ന് സ്ഥലം സന്ദർശിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് ചേലേലക്കാവ് . വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന തിരികക്കയം വെള്ളച്ചാട്ടത്തിൻ്റെ ഭാഗമായ പുഴയുടെ കുറുകെയാണ് പാലം നിർമ്മിക്കുന്നത്.

#Let's #cross #bridge #Locals #saluted #Mla #who #allocated

Next TV

Top Stories