---
title: "#selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ"
english_title: "#status #self #drawing #has #been #removed #Headmasters #with #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243272/status-self-drawing-has-been-removed-headmasters-with-strike"
published_at: "2024-10-17T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710f81c8dd2c_strike.jpg"
keywords: []
---

# #selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ

> **Lead Summary:** നാദാപുരം: എയിഡഡ് മേഖലയിലെ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ച് പ്രധാനധ്യാപകർ പ്രത്യക്ഷ സമരം ആരംഭിച്ചു.

## Article Content

നാദാപുരം: എയിഡഡ് മേഖലയിലെ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ച് പ്രധാനധ്യാപകർ പ്രത്യക്ഷ സമരം ആരംഭിച്ചു.

ആദ്യഘട്ടം എന്ന നിലയിൽ ഉപജില്ലാ ഓഫീസിന് സമീപം ധർണ്ണ സമരം നടത്തി.

നാദാപുരത്ത് കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡണ്ട് എ.റഹിം അധ്യക്ഷത വഹിച്ചു.

വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായ പി. രഞ്ജിത് കുമാർ, മണ്ടോടി ബഷീർ, ലിഗേഷ്, പി. അബ്‌ദുൾ ബഷീർ, കെ.കെ. സാബു, ജമീല പ്രസംഗിച്ചു.സെക്രട്ടറി പി. പ്രശാന്ത് കുമാർ സ്വാഗതവും പി കെ ഷെർലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243272/status-self-drawing-has-been-removed-headmasters-with-strike)