---
title: "#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "#DYFI #Violence #Nadapuram #Govt #College #Three #students #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243360/dyfi-violence-nadapuram-govt-college-three-students-injured"
published_at: "2024-10-17T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671148d7d2ce8_violance.jpg"
keywords: []
---

# #attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ. കോളേജിൽ കയറി യൂണിയൻ ചെയർമാനെയടക്കം മൂന്ന് വിദ്യാർത്ഥികളെ പുറത്തു നിന്നുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി.

## Article Content

**നാദാപുരം: **നാദാപുരം ഗവ. കോളേജിൽ കയറി യൂണിയൻ ചെയർമാനെയടക്കം മൂന്ന് വിദ്യാർത്ഥികളെ പുറത്തു നിന്നുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി.

നാളെ കോളേജിൽ നടക്കുന്ന വിദ്യാർത്ഥി യൂണിയന്റെ സത്യപ്രതിജ്ഞക്ക്‌ വേണ്ടി സ്റ്റേജ് കേട്ടുകയായിരുന്ന യൂണിയൻ ചെയർമാൻ മുഹമ്മദ്‌ ഹാദിൽ (20) റംഷാദ് (20) സജാദ് (21) ആശ്വാസ് (20) എന്നിവർക്കാണ് മർദനമേറ്റത്.

പട്ടികകഷ്ണവും, കല്ലും വടിയുമുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

സമാധാനാന്തരീക്ഷം നിലനിൽക്കുന്ന തെരുവംപറമ്പ് പ്രദേശത്തും കോളേജിനകത്തും സംഘർഷമുണ്ടാക്കിയ ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി ഇ. കുഞ്ഞാലി പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243360/dyfi-violence-nadapuram-govt-college-three-students-injured)