---
title: "#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി"
english_title: "#Mmnarayannambyar #memory  #Chelakad #LPschool #Study #materials #were #provided "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243462/mmnarayannambyar-memory-chelakad-lpschool-study-materials-were-provided"
published_at: "2024-10-18T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671205c57e2cd_chelakkad.jpg"
keywords: []
---

# #mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

> **Lead Summary:** **ചേലക്കാട് ( നാദാപുരം): **കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, മാതൃഭൂമി ലേഖകനും, കോൺഗ്രസ് നേതാവുമായിരുന്ന എം. എം നാരായണൻ നമ്പ്യാരുടെ സ്മരണക്കായി ചേലക്കാട് സ്കൂളിന് പഠനോപകരണങ്ങൾ നൽകി.

## Article Content

**ചേലക്കാട് ( നാദാപുരം): **കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, മാതൃഭൂമി ലേഖകനും, കോൺഗ്രസ് നേതാവുമായിരുന്ന എം. എം നാരായണൻ നമ്പ്യാരുടെ സ്മരണക്കായി ചേലക്കാട് സ്കൂളിന് പഠനോപകരണങ്ങൾ നൽകി.

നമ്പ്യാരുടെ 27-ാം ചരമവാർഷികത്തോടുനുബന്ധിച്ച് കൂടുംബ ട്രസ്റ്റാണ് ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകിയത്. ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡൻ്റ് വി. കെ. സജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.കെ. ബിജിത്ത്, മദർ പി.ടി.എ പ്രസി രഹിന,മാനേജ്‌മെൻ്റ് പ്രതിനിധി കെ. കുമാരൻ, അധ്യാപിക ടി.കെ. ഫൗസ്യ എന്നിവർ പ്രസംഗിച്ചു. കൂടുംബാംഗങ്ങളായ ഏലിയാറ ആനന്ദൻ, ഇപ്രകാശൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243462/mmnarayannambyar-memory-chelakad-lpschool-study-materials-were-provided)