---
title: "#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും"
english_title: "#Revenue #District #Sports #Mela #Dipashikha #Prayanam #will #start #today #from #Friday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243490/revenue-district-sports-mela-dipashikha-prayanam-will-start-today-from-friday"
published_at: "2024-10-18T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712175e9b5b9_sports.jpg"
keywords: []
---

# #RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

> **Lead Summary:** **നാദാപുരം: ** ഈ മാസം 21, 22, 23 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ല സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം ഇന്ന്.

## Article Content

**നാദാപുരം: ** ഈ മാസം 21, 22, 23 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ല സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം ഇന്ന്.

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായിരുന്ന പരേതനായ പി അലി മാസ്റ്ററുടെ വസതിയിൽ നിന്ന് ഉച്ച തിരിഞ്ഞ് 2 30ന് ദീപശിഖാ പ്രയാണം ആരംഭിക്കും.

വാണിമേൽ വഴി വൈകിട്ട് മൂന്നു മണിയോടെ പാറക്കടവ് പാലത്തിനടുത്ത് എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തെ ബാൻഡ് വാദ്യത്തിൻ്റെയും സ്കൗട്ട്സ്, ഗൈഡ്‌സ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെയും അകമ്പടിയോടെ ഉമ്മത്തൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് ആനയിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243490/revenue-district-sports-mela-dipashikha-prayanam-will-start-today-from-friday)