---
title: "#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി "
english_title: "#temple #gate #being #prepared #temple #area #Kutipram #Paradevathashivatemple #Received #first #funds #reformation #cup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243562/temple-gate-being-prepared-temple-area-kutipram-paradevathashivatemple-received-first-funds-reformation-cup"
published_at: "2024-10-18T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67124d617154b_nadapuram.jpg"
keywords: []
---

# #Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി 

> **Lead Summary:** **നാദാപുരം : **കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി മണികണ്ഠൻ സൂര്യ വെങ്കിട്ടയിൽ (ഫൗണ്ടർ & സി ഇ ഒ മണിരത്നം ഗ്രൂപ്പ് മെസ്കിക്കോ ലാറ്റിൻ അമേരിക്കൻ & കരീബിയൻ ട്രേഡ് കമ്മീഷണർ ) നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി.

## Article Content

**നാദാപുരം : **കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി മണികണ്ഠൻ സൂര്യ വെങ്കിട്ടയിൽ (ഫൗണ്ടർ & സി ഇ ഒ മണിരത്നം ഗ്രൂപ്പ് മെസ്കിക്കോ ലാറ്റിൻ അമേരിക്കൻ & കരീബിയൻ ട്രേഡ് കമ്മീഷണർ ) നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി.

മണിരത്നം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കവാടം നിർമ്മിക്കുമെന്നും മണികണ്ഠൻ സൂര്യ വെങ്കിട്ട ചടങ്ങിൽ പറഞ്ഞു.

ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് അധ്യക്ഷത വഹിച്ചു.

മുൻ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വി വി ബാലകൃഷ്ണൻ മാസ്റ്റർ, രാമകൃഷ്ണൻ പിണറോട്ടുമ്മൽ , ക്ഷേത്രം കമ്മിറ്റി ജനറൽ സെക്രട്ടറി പിടികെ രാജീവൻ , ട്രഷറർ രാമകൃഷ്ണൻ സുരഭി , മാതൃസമിതി പ്രസിഡൻ്റ് ലത ടീച്ചർ, രാജൻ തങ്കച്ചീൻ്റവിട, മണി രത്നം ഗ്രൂപ്പ് ഏരിയാ മാനേജർ ജിതേഷ് , കുഞ്ഞിരാമൻ പൊന്നങ്കോട്ട്, ഹേമരാജ് സി കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

വി കെ സുരേഷ് ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243562/temple-gate-being-prepared-temple-area-kutipram-paradevathashivatemple-received-first-funds-reformation-cup)