---
title: "#TIM | ടി.ഐ.എം ഹരിത വിദ്യാലയം ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വേസ്റ്റ് ബിന്നുകൾ കൈമാറി"
english_title: "#TIM #HaritaVidyalayam #Thuneri #Block #Panchayat #handed #over #waste #bins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243567/tim-haritavidyalayam-thuneri-block-panchayat-handed-over-waste-bins"
published_at: "2024-10-18T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712647532c8d_tim.jpg"
keywords: []
---

# #TIM | ടി.ഐ.എം ഹരിത വിദ്യാലയം ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വേസ്റ്റ് ബിന്നുകൾ കൈമാറി

> **Lead Summary:** **നാദാപുരം: **നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹരിതവൽക്കരണം പദ്ധതിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വേസ്റ്റ് ബിന്നുകൾ കൈമാറി.

## Article Content

**നാദാപുരം: **നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹരിതവൽക്കരണം പദ്ധതിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വേസ്റ്റ് ബിന്നുകൾ കൈമാറി.

കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ നിർവഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എ സജീവൻ, ടി. ഐ,എം സെക്രട്ടറി വി.സി. ഇഖ്ബാൽ, മണ്ടോടി ബഷീർ മാസ്റ്റർ, ജുവൈരിയ. എൻ,എ.ടി. അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലീം സ്വാഗതവും പദ്ധതി കോർഡിനേറ്റർ എസ് ജെ സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243567/tim-haritavidyalayam-thuneri-block-panchayat-handed-over-waste-bins)