---
title: "#Champions | ചാമ്പ്യൻമാർ....നാദാപുരം സബ് ജില്ല കായികമേള; എൽ.പി വിഭാഗത്തിൽ പൂവ്വം വയൽ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം "
english_title: "#Champions #Nadapuram #Sub #District #Sports #Mela #Poovvamvayal #LP #School #won #1st #position #LP #category"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243710/champions-nadapuram-sub-district-sports-mela-poovvamvayal-lp-school-won-1st-position-lp-category"
published_at: "2024-10-19T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67135c0462cb2_champions.jpg"
keywords: []
---

# #Champions | ചാമ്പ്യൻമാർ....നാദാപുരം സബ് ജില്ല കായികമേള; എൽ.പി വിഭാഗത്തിൽ പൂവ്വം വയൽ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം 

> **Lead Summary:** **നാദാപുരം: **സബ് ജില്ല സ്കൂൾ കായികമേളയിൽ എൽ.പി വിഭാഗത്തിൽ പൂവ്വം വയൽ എൽ പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**നാദാപുരം: **സബ് ജില്ല സ്കൂൾ കായികമേളയിൽ എൽ.പി വിഭാഗത്തിൽ പൂവ്വം വയൽ എൽ പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ സ്പോർട്സ് കൺവീനർ ഒ.പി അശ്വിൻ മാസ്റ്ററുടെ നേതൃത്വത്തിൻ മറ്റ് അധ്യാപകരും ചേർന്ന് കുട്ടികൾക്ക് നൽകിയ നിരന്തര പരിശീലനത്തിൻ്റെ ഫലമാണ് ഈ വിജയം.

പ്രധാന അധ്യാപിക വി ഷീജ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും കല്ലുനിര ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.

സ്കൂളിൽ ചേർന്ന അനുമോദനയോഗം പി.ടി.എ പ്രസിഡൻ്റ് പ്രമോദ് കൂട്ടായി ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ഷീബ ,റൂബി, ശിശിര, തീർത്ഥ , അഞ്ജു, ശ്രീഹർഷ് വിജിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243710/champions-nadapuram-sub-district-sports-mela-poovvamvayal-lp-school-won-1st-position-lp-category)