---
title: "#AbidHussainThangal MLA | ഇസ്‌ലാമിൻ്റെ  മാനവികതയും സമൂഹ മനസിൽ സന്നിവേശിപ്പിക്കാൻ  കലയിലൂടെ സാധ്യമാകും -ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ "
english_title: "#Humanity #Islam #can #be #inculcated  #minds #society #through #art #AbidHussainThangalMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243814/humanity-islam-can-be-inculcated-minds-society-through-art-abidhussainthangalmla"
published_at: "2024-10-19T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713bb371c9e2_kalamela.jpg"
keywords: []
---

# #AbidHussainThangal MLA | ഇസ്‌ലാമിൻ്റെ  മാനവികതയും സമൂഹ മനസിൽ സന്നിവേശിപ്പിക്കാൻ  കലയിലൂടെ സാധ്യമാകും -ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ 

> **Lead Summary:** **നാദാപുരം : **ഇസ്‌ലാമിൻ്റെ സൗന്ദര്യവും മാനവികതയും സമൂഹ മനസിൽ സന്നിവേശിപ്പിക്കാൻ ഇസ്‌ലാമിക കലയിലൂടെ സാധ്യമാകുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

## Article Content

**നാദാപുരം : **ഇസ്‌ലാമിൻ്റെ സൗന്ദര്യവും മാനവികതയും സമൂഹ മനസിൽ സന്നിവേശിപ്പിക്കാൻ ഇസ്‌ലാമിക കലയിലൂടെ സാധ്യമാകുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

ഐ.കെ.എസ്.എസ്. ജില്ലാ കലാമേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സാംസ്കാരികമായി വഴിതെറ്റാൻ ഏറെ സാധ്യതയുള്ള ആധുനിക ലോകത്ത് ശരിയായ നിലപാടിലൂടെ സമൂഹത്തെ വഴിനടത്താൻ നമുക്ക് കഴിയണം. തെറ്റായ സന്ദേശങ്ങൾ നൽകാൻ കലകൾ ഉപയോഗപ്പെടുത്ത മ്പോൾ അതിനെ പ്രതിരോധിക്കാൻ കലകളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം ഉണർത്തി.

സ്വാഗത സംഘം ചെയർമാൻ എൻ.കെ. കുഞ്ഞാലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഒ.പി. മുജീബ് വഹബി , മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, എം.എച്ച്. വള്ളുവങ്ങാട്, ഇ.ഹാരിസ്, അബദുസ്സലാം തുഹ്ഫി, കരയത്ത് ഹമീദ് ഹമീദ് ഹാജി, താജുദ്ധീൻ മാസ്റ്റർ, കെ.യു ഇസ്ഹാഖ് ഖാസിമി, യൂസുഫ് ഫലാഹി,കണ്ടോത്ത് അബ്ദുല്ല മാസ്റ്റർ,ആശിഖ് ഫലാഹി, അനസ് വഹബി, സാബിർ ദാറാനി, അസ്‌ലം ഫലാഹി, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243814/humanity-islam-can-be-inculcated-minds-society-through-art-abidhussainthangalmla)