---
title: "#Fire&Rescue | നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന"
english_title: "#fire #brigade #rescued #cows #stuck #wells #two #places #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243823/fire-brigade-rescued-cows-stuck-wells-two-places-nadapuram"
published_at: "2024-10-19T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c14449601_nadapuram.jpg"
keywords: []
---

# #Fire&Rescue | നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

> **Lead Summary:** **നാദാപുരം: **നാദാപുരം ഫയർ& റെസ്ക്യൂ സ്റ്റേഷൻ പരിധിയിലുള്ള രണ്ടിടങ്ങളിലായി കിണറ്റിൽ വീണ പശുക്കളെ സേന രക്ഷപ്പെടുത്തി.

## Article Content

**നാദാപുരം: **നാദാപുരം ഫയർ& റെസ്ക്യൂ സ്റ്റേഷൻ പരിധിയിലുള്ള രണ്ടിടങ്ങളിലായി കിണറ്റിൽ വീണ പശുക്കളെ സേന രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ മുള്ളമ്പത്ത് കുനിയൽ അശോകൻ, എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലൻ എന്നിവരുടെ പശുവിനെയും നാദാപുരം ഫയർ& റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷപ്പെടുത്തി.

സേനയിലെ ഷിഗിൻ ചന്ദ്രൻ, വൈഷ്ണവ് ജിത്ത് എന്നിവർ കിണറ്റിൽ ഇറങ്ങി ഹോസ്, റോപ്പ് ഉപയോഗിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെയാണ് പശുക്കളെ പരിക്കുകൾ ഇല്ലാതെ പുറത്തെത്തിച്ചത്.

രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ, സജി ചാക്കോ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സജീഷ്, ഷാഗിൽ, സുദീപ്, ദിൽറാസ് എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243823/fire-brigade-rescued-cows-stuck-wells-two-places-nadapuram)