---
title: "#shajitha | ഇരു വൃക്കകളും തകരാറിലായ ഷജിത ഉദാരമതികളുടെ സഹായം തേടുന്നു"
english_title: "#Shajitha #who #suffering #both #kidney #failure #seeks #help #generous #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243829/shajitha-who-suffering-both-kidney-failure-seeks-help-generous-people"
published_at: "2024-10-19T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c642580bc_shijitha.jpg"
keywords: []
---

# #shajitha | ഇരു വൃക്കകളും തകരാറിലായ ഷജിത ഉദാരമതികളുടെ സഹായം തേടുന്നു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഇരു വൃക്കകളും തകരാറിലായ വരയത്ത് താഴെ കുനി ഷജിത ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

## Article Content

**ഇരിങ്ങണ്ണൂർ: ** ഇരു വൃക്കകളും തകരാറിലായ വരയത്ത് താഴെ കുനി ഷജിത ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

എടച്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ വരയത്ത് താഴെക്കുനി ഷജിതയാണ് രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നത്. വൃക്ക മാറ്റി വെക്കാനാണ് ഡോക്ടർമാരും നിർദേശിച്ചിട്ടുള്ളത്.

ശസ്ത്രക്രിയക്ക് തന്നെ 40 ലക്ഷം രൂപയാളം ചിലവ് വരും. വിധവയായ ഷജിത തയ്യൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്.

ഭീമമായ ചികിത്സാചിലവ് താങ്ങാനുള്ള ശേഷി കുടുംബത്തിനില്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് ചികിൽസാ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

ഒന്നാം വാർഡ് മെമ്പർ സി.പി. ശ്രീജിത്ത് ചെയർമാനായും, പി.കെ രാജീവൻ കൺവീനറായും, എം.ടി രാഹുലൻ ട്രഷററായും ചികിത്സാ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങണ്ണൂർ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.

നമ്പർ **163522010011465 **ഐ.എഫ്.എസ്.സി യു.ബി.ഐ. എൻ 0916358

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243829/shajitha-who-suffering-both-kidney-failure-seeks-help-generous-people)