---
title: "#MuslimLeague | വഴിവിട്ട നീക്കം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ണ്ടിൻ്റെ നടപടി ധിക്കാരം - മുസ്ലിo ലീഗ്"
english_title: "#Misdirection #Thuneri #Block #Panchayat #President #action #is #defiant #Muslim #League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243845/misdirection-thuneri-block-panchayat-president-action-is-defiant-muslim-league"
published_at: "2024-10-19T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713d8052d52d_nadapuram.jpg"
keywords: []
---

# #MuslimLeague | വഴിവിട്ട നീക്കം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ണ്ടിൻ്റെ നടപടി ധിക്കാരം - മുസ്ലിo ലീഗ്

> **Lead Summary:** നാദാപുരം : ഗവ. ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ച നിലപാട് ധിക്കാരപരവും, നിയമ വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റി.

## Article Content

നാദാപുരം : ഗവ. ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ച നിലപാട് ധിക്കാരപരവും, നിയമ വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റി.

ഏറെക്കാലം സേവനം ചെയ്തവർ എന്ന  ഓമനപേരിട്ട് സ്വന്തക്കാരെ നിയമിക്കാൻ വഴി വിട്ട നീക്കങ്ങളാണ് നടന്നിട്ടുള്ളത്.

ധിക്കാരവും ധാർഷ്ട്യവും സി.പി.എം ജനപ്രതിനിധികൾ തുടർന്നു വരുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണിത്.

നേരത്തെ നടത്തിയ ഇൻ്റർവ്യൂ റാങ്കിൻ്റെ അടിസ്ഥാനത്തിൽ യോഗ്യരായവരെ ഉടൻ നിയമിച്ച് ആശുപത്രി പ്രവർത്തനം സുഖമായി മുന്നോട്ട് കൊണ്ടു പോകാൻ പ്രസിഡണ്ട് തയ്യാറാകണമെന്ന് മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243845/misdirection-thuneri-block-panchayat-president-action-is-defiant-muslim-league)